Surprise Me!

മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ | Oneindia Malayalam

2017-12-06 32 Dailymotion

Cyclone Ockhi: Kerala Government Announces Compensation Package <br /> <br />ഓഖി ചുഴലിക്കാറ്റില്‍ മരിച്ച മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കു 20 ലക്ഷം രൂപ വീതം ധനസഹായമായി നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്കു അഞ്ചു ലക്ഷം രൂപയും നല്‍കും. അപകടത്തില്‍ പെട്ടവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം സൗജന്യമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മല്‍സ്യ തൊഴിലാളികളുടെ ആശ്രിതര്‍ക്കു തൊഴില്‍ പരിശീലനവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ചുഴലിക്കാറ്റിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് മഖ്യമന്ത്രി ആവര്‍ത്തിച്ചു. ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും അപ്രതീക്ഷിതദുരന്തമായിരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നുദിവസംമുമ്പെങ്കിലും വിവരം അറിയിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല.കാറ്റുണ്ടായ 30ന് രാവിലെ മുതലാണ് അറിയിപ്പുകള്‍ ലഭിച്ചത്. അതുതന്നെ ചുഴലിക്കാറ്റ് എന്നമുന്നറിയിപ്പ് ഉച്ചക്കുമാത്രമാണ് ലഭിക്കുന്നത്. വിവരമറിഞ്ഞ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ അപ്പോഴേക്കും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍പോയിക്കഴിഞ്ഞിരുന്നു. ഊര്ജ്ജിതമായ രക്ഷാപ്രവര്‍ത്തനം അന്നുമുതല്‍ തുടങ്ങി ഇപ്പോഴും തുടരുകയാണ്.

Buy Now on CodeCanyon